2023 വർഷത്തെ പൊതുസ്ഥലം മാറ്റം അപേക്ഷ ഓൺലൈൻ മുഖേന ക്ഷണിക്കുന്നു

RTI

Implementation of the Right to Information Act 2005

പൊതു ഭരണസംവിധാനത്തില്‍ സുതാര്യതയും ഉത്തരവാദിത്ത്വവും ഉറപ്പാക്കുന്നതിനുവേണ്ടി പൊതുഭരണസംവിധാനത്തിന്‍കീഴിലുള്ള വിവരങ്ങൾ  അറിയുന്നതിനുള്ള അവകാശം വിവരാവകാശനിയമം 2005 പ്രകാരം പൗരന് നല്കിയിരിക്കുന്നു.

സെക്ഷന്‍ 4 പ്രകാരം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പുമായി ബന്ധപെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റ് മുഖാന്തിരം നല്കാന്‍ ഉദ്ദേശിക്കുന്നു.

വിവരാവകാശനിയമപ്രകാരം ഏതെങ്കിലും വിവരം അറിയാന്‍ ആഗ്രഹിക്കുന്ന പൗരന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയോ, അസിസ്റ്റന്‍റ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയോ വിശദാംശങ്ങള്‍ പ്രകാരം സമീപിക്കേണ്ടതാണ്. ഇംഗ്ളീഷിലോ, മലയാളത്തിലോ, പ്രദേശത്തെ ഭരണഭാഷയിലോ കത്ത് മുഖാന്തിരമോ അല്ലെങ്കില്‍ ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ മുഖാന്തിരമോ സമര്‍പ്പിക്കുന്ന പ്രസ്തുത അപേക്ഷയോടൊപ്പം നിശ്ചയിക്കപ്പെട്ട ഫീസുകൂടി നല്കേണ്ടതാണ്.  അപേക്ഷ എഴുതി നല്കുവാനുള്ള എല്ലാ സഹായവും ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോ അസിസ്റ്റന്‍ന്റ് പബ്ളിക് ഇന്ഫര്‍മേഷന്‍ ഓഫീസറോ നല്കേണ്ടതാണ്.  വിവരം അറിയുവാന്‍ അപേക്ഷ നല്കുന്ന വ്യക്തിയുമായി ബന്ധപ്പെടുവാനുള്ള വിശദാംശങ്ങളല്ലാതെ വിവരം ആവശ്യപ്പെട്ടതിന്റെ കാരണമോ മറ്റ് വ്യക്തിഗത വിശദാംശങ്ങളോ ഒന്നും തന്നെ വിവരം ആവശ്യപ്പെടുന്ന വ്യക്തി നല്കേണ്ടതില്ല. സ്റ്റേറ്റ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ നടപടിയില്‍ തൃപ്തിയില്ലെങ്കില്‍ പൗരന് സമീപിക്കാവുന്ന അപ്പലേറ്റ് സംവിധാനവും നിലവിലുണ്ട്. അപ്പലേറ്റ് അതോറിറ്റിയെയും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പാണ് നിയമിക്കുന്നത്.